കോട്ടയം: പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ പ്ലാന്റേഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബി.പ്രമോദിനെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. 2020 ജൂൺ മുതൽ 2021 ഏപ്രിൽ വരെ ഓഫീസിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം ഇരുത്തുകയും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തതായി മുഖ്യമന്ത്രിക്കാണ് ജീവനക്കാരി പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പൊലീസിന് കൈമാറുകയായിരുന്നു.