പാലാ : സംസ്ഥാനത്തെ ബാർ അടഞ്ഞുകിടക്കുന്നതുമൂലം ബാർ തൊഴിലാളികൾ ദുരിതത്തിലാണെന്നും സർക്കാർ ഉടൻ സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ട് ബാർ തൊഴിലാളി യൂണിയൻ കെ.ടി.യു.സി(എം) ആഭിമുഖ്യത്തിൽ നില്പ് സമരം നടത്തി. യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു. ഷിബു കാരമുള്ളിൽ, കെ.കെ.ദിവാകരൻനായർ, ഷാജു ചക്കാലയിൽ, സത്യൻ പാലാ തുടങ്ങിയവർ പ്രസംഗിച്ചു.