ബൈസൺവാലി: ഏലക്കാ സ്റ്റോറിലേക്കുള്ള വിറക് കീറുന്നതിനിടെ ചീള് ശരീരത്ത് തറഞ്ഞു കയറി തൊഴിലാളി മരിച്ചു. ബൈസൺവാലി തത്തേൽ രാജു (50) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ബൈസൺവാലി കണിയാംകണ്ടത്തിൽ സിബിയുടെ പുരയിടത്തിൽ ഏലയ്ക്ക സ്റ്റോറിലേക്കുള്ള വിറക് കൂടവും ആപ്പും ഉപയോഗിച്ച് കീറുകയായിരുന്നു രാജു. ഇതിനിടെ ആപ്പിന്റെ ചീള് തെറിച്ച് രാജുവിന്റെ തുടയിൽ തറഞ്ഞു കയറി. രക്തപ്രവാഹം നിലയ്ക്കാതിരുന്നതിനെ തുടർന്ന് അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞു.രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്‌കാരം നടത്തും.ഭാര്യ: സിജി സേനാപതി വെള്ളാംകണ്ടത്തിൽ കുടുംബാംഗം. മക്കൾ: ജിയ, ജിറ്റി, അൾജിയ. മരുമക്കൾ: ബേസിൽ ഇലവുംകുടിയിൽ (കത്തിപ്പാറ), റിഥിക്ക് മുകുളേൽ (മുട്ടുകാട്)