പനമറ്റം : അക്കരക്കുന്ന് രണ്ടാം മൈൽ റോഡിന്റെ തുടക്കത്തിലുള്ള കാരാങ്കൽ പാലം അപകടവസ്ഥയിൽ. കലുങ്കിന്റെ അടിഭാഗത്തെ കോൺക്രീറ്റുകൾ അടർന്ന് പോയി കമ്പികൾ തെളിഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മാണി സി.കാപ്പൻ എം.എൽ.എയ്ക്കും, പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജിക്കും കോൺഗ്രസ് പനമറ്റം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി. പാലത്തിനു വീതി കുറവായതും കൈവരി ഇല്ലാത്തതും അപകടങ്ങൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക.