ഉരുളികുന്നം : കുട്ടികളുടെ ഓൺലൈൻ പഠനസൗകര്യത്തിനായി പൈക ഫോൺ ഗാരേജ് ഷോറൂം സ്‌പോൺസർ ചെയ്ത മൊബൈൽഫോണുകൾ വിതരണം ചെയ്തു. കേരളകോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി പഞ്ചായത്തംഗം സിനി ജോയിക്ക് ഫോണുകൾ കൈമാറി. എസ്.രേവതി, പി.ബി.ഷാജിമോൻ, പൂവരണി ഗവ.യു.പി.സ്‌കൂൾ അദ്ധ്യാപകരായ സോളി ജോസഫ്, പി.ബി.മിനിമോൾ എന്നിവർ പങ്കെടുത്തു.