ആനച്ചാൽ:പെട്രോളിന്റെ വിലവർദ്ധനവിനിടെ പമ്പുകാരുടെ വക തീവെട്ടിക്കൊള്ളയും.ആനച്ചാലിലെ എച്ച്. പി പമ്പിലാണ് ഉപഭോക്താക്കൾക്ക് ഈ
ദുരനോഭവം ഉണ്ടാകുന്നത്.മുപ്പതു കിലോമീറ്റർ ചുറ്റളവിലെ പെട്രോൾ വില തിങ്കളാഴ്ച ഇങ്ങനെയാണ്. അടിമാലിയിൽ ലിറ്ററിന് 99.49രൂപ. പതിമൂന്ന് കിലോമീറ്റർ അടുത്തുള്ള ആനച്ചാലിൽ പെട്രോൾ 100.46രൂപ. എന്നാൽ അടിമാലിയിൽ നിന്നും മുപ്പതു കിലോമീറ്റർ ദൂരമുള്ള മൂന്നാറിലെ പെട്രോൾ വില ലിറ്ററിന് 100.18 രൂപ മാത്രമാണ്.കൊച്ചിയൽനിന്നെത്തുന്ന പെട്രോൾ വിതരണ റൂട്ടിൽ ആദ്യം അടിമാലിയിലും പിന്നീട് ആനച്ചാലിലും പിന്നെ മൂന്നാറിലും എന്ന ക്രമത്തിലാണ് പമ്പുകളിൽ ടാങ്കർ ലോറികൾ എത്തുക. എന്നാൽ പഴയ കാലത്ത് ടാങ്കർ ലോറികൾ ഇരുട്ടുകാനത്തനിന്നും വഴിതിരിയാതെ എൻ.എച്ചിൽ കൂടിയാണ് പോയിരുന്നത്.മുന്നാറിൽ നിന്നും ഏറെ അകലെയാണ് ആനച്ചാൽ എന്നു കമ്പനിയെ തെറ്റിദ്ധരിപ്പിച്ചാണ് മൂന്നാറിനേക്കാൾ വിലക്ക് വലിയ വിലക്ക് ആനച്ചാൽ പമ്പിൽ പെട്രോൾ വിൽക്കുന്നതെന്നാണ് ആരോപണം. തൊട്ടടുത്ത അടിമാലിയിലെ പെട്രോൾ വിലയിൽ നിന്നും 97പൈസ വിലകൂട്ടിയാണ് പെട്രോളിയം ഉല്പന്നങ്ങൾ ആനച്ചാലിൽ വിൽക്കുന്നത്.റിഫൈനറിയിൽ നിന്നുള്ള ദൂരത്തിനനുസരിച്ചുള്ള വിലയിൽ അധികമാണ് ഇവിടെ ഉപഭോക്താക്കളിൽ നിന്നും പമ്പുടമ ഈടാക്കുന്നത്.ആനച്ചാലിൽ ഉള്ളത് നാലു വർഷം മാത്രം പഴക്കമുള്ള പുതിയ പാമ്പാണ്.പെട്രോളിയം കമ്പനികളും മന്ത്രാലയവും എത്രയും വേഗം ഇടപെട്ട് പമ്പുടമ വാങ്ങുന്ന അധികവില കുറയ്ക്കാൻ നടപടി ഉണ്ടാകണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.