ഉരുളികുന്നം : ശ്രീദയാനന്ദ എൽ.പി സ്‌കൂളിൽ വായനവാരാചരണ സമാപനഭാഗമായി വീട്ടിൽ ഒരു വായനശാല പദ്ധതി തുടങ്ങി. എലിക്കുളം പബ്ലിക് ലൈബ്രറി, താഷ്‌കന്റ് പബ്ലിക് ലൈബ്രറി എന്നിവയുടെ സഹകരണത്തോടെയാണിത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഇ.ആർ.സുശീലൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.