ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗത്തിന്റെ നേൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച ജില്ലാ നേതൃയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗം എൻ.നടേശൻ എന്നിവർ പങ്കെടുത്തു. ചങ്ങനാശേരി യൂണിയന്റെ കൊവിഡ് കാല പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി സുരേഷ് പരമേശ്വരൻ വിശദീകരിച്ചു.