ചങ്ങനാശേരി : കനറാ ബാങ്കിന്റെ കൊവിഡുമായി ബന്ധപ്പെട്ടിട്ടുളള സാമൂഹ്യ സഹായ പദ്ധതിയിൽപ്പെടുത്തി ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ഒരു ലക്ഷത്താളം രൂപ വിലവരുന്ന കൊവിഡ് ചികിത്സാ സാമഗ്രികൾ കൈമാറി. ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ തിരുവന്തപുരം സർക്കിൾ ഡിജിഎം മുഹമ്മദ് അബ്ബാസ് കെ ആശുപത്രിയിലെ ഡോ.സേതുവിന് സാമഗ്രികൾ കൈമാറി. കാനറാ ബാങ്ക് കോട്ടയം റീജിയൺ എജിഎം ടി.എൻ അജിത്കുമാർ , ചങ്ങനാശേരി ശാഖാ ചീഫ് മാനേജർ ജിജോ ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.