പൊൻകുന്നം : സബ്‌ജയിലിൽ നിന്ന് റോഡിലേക്ക് മാലിന്യമൊഴുകിയ പ്രശ്‌നത്തിന് പരിഹാരമായി. ജയിൽ അധികൃതർ തന്നെ പൊട്ടിയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ചു. ഏറെക്കാലമായി അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരുന്ന സംഭവം സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ജയിലിൽ നിന്നുള്ള മലിനജല പൈപ്പ് പൊട്ടിയതോടെയാണ് റോഡിലൂടെ മാലിന്യം ഒഴുകാൻ തുടങ്ങിയത്. ഇത് മൂലം പ്രദേശത്ത് അസഹ്യമായ ദുർഗന്ധമായിരുന്നു. പി.പി റോഡും പ്രൈവറ്റ് ബസ് സ്റ്റാൻഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വഴി നിരവധി കാൽനടയാത്രക്കാർ ഉപയോഗിക്കുന്നതാണ്. ഡിവൈ.എസ്.പി ഓഫീസിലേക്കും, പൊലീസ് ക്വാർട്ടേഴ്‌സിലേക്കും ഉൾപ്പടെ ശുദ്ധജലമെത്തുന്ന ജലസംഭരണിയിലേക്കാണ് മലിനജലം ഒഴുകിയെത്തിയിരുന്നത്.