കട്ടപ്പന: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റി അണക്കര പെടോൾ പമ്പിന് മുമ്പിൽ സമരം നടത്തി. ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് ബാബു അത്തിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഷൈനി റോയി, മനോജ് മണ്ണിൽ, എൻ. ആണ്ടവർ, അനിൽ തണ്ണിപ്പാറ, റോയി കിഴക്കേക്കര, സജി പെരുംപെട്ടി, ജയ്‌സൺ അത്തിമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.