acci

തൊടുപുഴ: നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്കേറ്റു. കുന്നം ജംഗ്ഷനു സമീപമായിരുന്നു സംഭവം. കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ സാവിയോ (23), അനന്തു (23) എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നു വന്ന മിനി ലോറിയിലിടിക്കുകയായിരുന്നു. ലോറി എതിരെ വന്ന കാറിലിടിച്ചു. നിയന്ത്രണം വിട്ട കാറിൽ പിന്നാലെയെത്തിയ ഓട്ടോയും ഇടിച്ചു. സാരമായി പരിക്കേറ്റ സാവിയോയെയും അനന്തുവിനെയും മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന അലൻസ്, ഓട്ടോ ഓടിച്ചിരുന്ന ബിജോ എന്നിവർക്കും പരിക്കേറ്റു.