കോട്ടയം : താഴത്തങ്ങാടി കൊലപാതകം തെളിയിച്ച അന്വേഷണ സംഘത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ. ജില്ലാ പൊലീസ് മേധാവിയായിരുന്ന ജി.ജയദേവ്, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന എം.ജെ അരുൺ, വെസ്റ്റ് എസ്.ഐ ആയിരുന്ന ടി.ശ്രീജിത്ത്, എസ്.ഐ ടി.എസ് റെനീഷ്, ഗ്രേഡ് എസ്.ഐമാരായ വി.എസ് ഷിബുക്കുട്ടൻ, കെ.രാജേഷ്, ഗ്രേഡ് എ.എസ്.ഐ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫീസർ ബൈജു കെ.ആർ, വി.കെ.അനീഷ് എന്നിവർക്കാണ് ബാഡ്ജ് ഒഫ് ഹോണർ ലഭിച്ചത്. 2020 ജൂൺ 1 നാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) , മുഹമ്മദ് സാലി (65) എന്നിവരെ ആക്രമിച്ചത്. ഷീന സംഭവ ദിവസവും, ഭർത്താവ് സാലി 40 ദിവസത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. സംഭവത്തിൽ രണ്ടു ദിവസത്തിനു ശേഷം കേസിലെ പ്രതിയായ പാറപ്പാടം വേളൂർ മാലിയിൽ പറമ്പിൽ വീട്ടിൽ ബിലാലിനെ (24)പൊലീസ് അറസ്റ്റ് ചെയ്തു.
മനോജിന് മൂന്നാം ബാഡ്ജ് ഒഫ് ഹോണർ
മൂന്നു ബാഡ്ജ് ഓഫ് ഹോണർ എന്ന അത്യപൂർവ നേട്ടത്തിലാണ് എ.എസ്.ഐ കുമരകം പത്തിൽ വീട്ടിൽ പി.എൻ മനോജ്. നേരത്തെ കഞ്ഞിക്കുഴിയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വാറങ്കലിൽ പോയി അറസ്റ്റ് ചെയ്തതിനും, യാതൊരു തെളിവുമില്ലാത്ത കോട്ടയം എം.സി റോഡിൽ ടി.ബി ജംഗ്ഷനിൽ ലക്ഷ്യ ബിൽഡിംഗിലെ കൊലക്കേസിലെ പ്രതിയെ കണ്ടെത്തിയതിലും ബാഡ്ജ് ഒഫ് ഹോണർ ലഭിച്ചിരുന്നു. ഒ