gold

ഇടുക്കി: ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന ലൗ ആൻഡ് ലൈഫ് മാര്യേജ്‌ പോയിന്റിൽ സ്ത്രീധനം വാങ്ങാതെയും കൊടുക്കാതെയും വിവാഹം ചെയ്യാൻ അവസരമൊരുക്കി. നിലവിൽ സ്ത്രീധനമോ ജാതിയോ അനാഥത്വമോ പ്രശ്‌നമില്ലാതെ വിവാഹം കഴിക്കാൻ നിരവധി യുവാക്കളാണ് ഈ സ്ഥാപനത്തിന് കീഴിൽ മുന്നോട്ടുവന്നിരിക്കുന്നത്. സംസ്ഥാന അസോസിയേഷനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകൾ വഴി എല്ലാ ജില്ലകളിലും സ്ത്രീധനം ആവശ്യമില്ല ചലഞ്ച് പ്രാവർത്തികമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കിഷോർ അിറയിച്ചു. ഫോൺ: 9995175900 .