വൈക്കം : കർഷക സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്ത ട്രേഡ് യൂണിയൻ സമിതി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ സമരം നടത്തി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ ഉദ്ഘാടനം ചെയ്തു. ടി.യു.സി.ഐ സെക്രട്ടറി രാജു അദ്ധ്യക്ഷത വഹിച്ചു. ലീനമ്മ ഉദയകുമാർ, പി.വി.പ്രസാദ്, പി.വി.പുഷ്‌ക്കരൻ, കെ.ഡി.വിശ്വനാഥൻ, ഡി.ബാബു, കെ.എസ് രത്‌നകരൻ, പിഎസ് പുഷ്‌കരൻ, കണ്ണൻ, സി.എൻ.പ്രദീപ് എന്നിവർ പ്രസംഗിച്ചു.