വൈക്കം : തലയാഴം മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെയും 13ാം വാർഡ് കോൺഗ്രസ് കമ്മി​റ്റിയുടെയും നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.

കൊതവറ സെന്റ്.ഫ്രാൻസിസ് എൽ.പി സ്‌കൂളിൽ മണ്ഡലം പ്രസിഡന്റ് ജി.രാജീവ് വിതരണം ഉദ്ഘാടനം ചെയ്തു. നോമി തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപിക ലൂസി വർഗ്ഗീസ്, ഡി.സി.സി അംഗം യു.ബേബി,സേവ്യർ ചി​റ്ററ, പഞ്ചായത്ത് മെമ്പർ ഷീജ ഹരിദാസ്, ടി.ബി ചന്ദ്രബോസ്, സെവ്യർ തുരുത്തേൽ എന്നിവർ പ്രസംഗിച്ചു.