വൈക്കം : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം 128ാം നമ്പർ വടക്കെമുറി ഇത്തിപ്പുഴ ശാഖ ഏർപ്പെടുത്തിയ വിധവാ പെൻഷൻ പദ്ധതി യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർമാൻ ഇന്ദിരാ വിജയൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ രമ സജീവൻ, യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പർ രാജേഷ് മോഹനൻ, ബിനീഷ് ബാബു, പി.എസ് സുഹാസ്, അജിമോൻ, സത്യൻ, ശ്രീജ ജോഷി എന്നിവർ പ്രസംഗിച്ചു.