വൈക്കം: കോൺഗ്രസിൽ നിന്ന് രാജിവച്ച് എൻ.സി.പിയിൽ ചേർന്ന എസ്.ഡി.സുരേഷ് ബാബുവിന് കൊച്ചിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. പ്രസിഡന്റ് പി.സി.ചാക്കോ ഷാൾ അണിയിച്ച് സ്വീകരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ.രാജൻ, സുഭാഷ് പുഞ്ചകോടൻ, വി.ജി രവീന്ദ്രൻ, എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, എൻ.എസ്.സി സംസ്ഥാന പ്രസിഡന്റ് പി.ഏ.അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.