പൊൻകുന്നം : ഞാറ്റുവേല ചന്തയും കർഷകസഭകളും വാഴൂർ ബ്ലോക്കുതല ഉദ്ഘാടനം തെക്കേത്തുകവലകൃഷിഭവനിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി വിത്തുവിതരണം,ഒരുകോടി ഫലവൃക്ഷത്തൈ വിതരണം എന്നിവയും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്മണി അദ്ധ്യക്ഷനായി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻൻ ടി.എൻ. ഗിരീഷ്‌കുമാർ, ബ്ലോക്ക്, പഞ്ചായത്ത് മെമ്പർമാർ, കൃഷി അസി.ഡയറക്ടർ ടി. ബിന്ദു, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.