പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിനാൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചു. ആദ്യം എ കാറ്റഗറിയിലായിരുന്ന പഞ്ചായത്തിൽ ടി.പി.ആർ ഉയർന്നതിനാൽ ബിയിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ ടി,പി.ആർ 9.77ആണ്. ഇന്നലെ ഗ്രാമദീപത്തിൽ നടന്ന ക്യാമ്പിൽ 153 പരിശോധനകൾ നടത്തിയതിൽ 13 പോസിറ്റീവ് കേസുകൾ കണ്ടെത്തി. ഇന്ന് വ്യാപാരഭവനിലും ചിറക്കടവ് അമ്പലം ഗവ.എൽ.പി സ്‌കൂളിലും ക്യാമ്പ് നടക്കും. തുടർന്നുള്ള ദിവസങ്ങളിലും വിവിധ വാർഡുകളിൽ ആന്റിജൻ ടെസ്റ്റ് തുടരുമെന്ന് ഗ്രാമപഞ്ചായത്ത പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അറിയിച്ചു.