ചങ്ങനാശേരി : ജലഗതാഗതം തടസപ്പെടുത്തി പോളയും പോച്ചയും നിറഞ്ഞ് കിടന്ന ചങ്ങനാശേരി ബോട്ട് ജെട്ടി കൂടുതൽ സുന്ദരിയായി സഞ്ചാരികളെ മാടിവിളിക്കുന്നു. സഞ്ചാരയോഗ്യമായി. കൊവിഡ് മൂലം പ്രതിസന്ധിയിലായ ബോട്ട് സർവീസ് മെച്ചപ്പെടുത്തുന്നതിനും മറ്റ് യാത്രകൾ അനുവദനീയമല്ലാത്തതിനാൽ യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി കായൽ യാത്ര സൗകര്യമൊരുക്കിയും ആകർഷകമായി പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. 30 രൂപയ്ക്ക് ആലപ്പുഴ വരെ കായൽ യാത്ര ആസ്വദിക്കാം. കാവാലം ലിസ്യുവിലേക്ക് 16 രൂപയാണ് ചാർജ്. റോഡ് മാർഗം ആലപ്പുഴയ്ക്ക് ഒന്നരമണിക്കൂറും കായൽ യാത്രയ്ക്കായി മൂന്ന് മണിക്കൂറുമാണ് വേണ്ടി വരുന്ന സമയം. രാവിലെ 7.45ന് കാവാലം ലിസ്യു, ഉച്ചയ്ക്ക് 12.30 ആലപ്പുഴ എന്നിങ്ങനെയാണ് സമയ ക്രമീകരണം. രണ്ടു ബോട്ടു സർവീസുകൾ ഉള്ളപ്പോൾ 9.15ന് ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിയിലേക്കും, 4.45 ന് ആലപ്പുഴയിലേക്കും സർവീസ് നടത്തിയിരുന്നു. മഴക്കാലം, പ്രളയം തുടങ്ങിയവയ്ക്ക് മുൻപായി മേജർ ഇറിഗേഷൻ വകുപ്പിൽ നിന്ന് അനുവദിച്ച മൂന്നര ലക്ഷം രൂപ വിനിയോഗിച്ചാണ് ബോട്ടുജെട്ടിമുതൽ തോട്ടാരശേരി മുക്കുവരയുള്ള ജലപാതയിലെ പോള നീക്കം ചെയ്തത്.
ഒന്നരപതിറ്റാണ്ട് മുൻപ് 13 സർവീസ്
ഒന്നരപതിറ്റാണ്ട് മുൻപ് 13 സർവീസുകൾ ഉണ്ടായിരുന്ന ബോട്ട് ജെട്ടിയാണിത്. റോഡ് സൗകര്യങ്ങൾ വന്നതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി രണ്ട് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കുട്ടനാട്ടിലേക്കു വിവിധ സ്ഥലങ്ങളിൽ റോഡുകൾ വന്നെങ്കിലും ചില മേഖലകളിലെ ജനങ്ങൾ ഇന്നും ബോട്ടിനെയാണ് ആശ്രയിക്കുന്നത്. കൊവിഡും ലോക്ക് ഡൗണും പോളയും മൂലം ബോട്ട് സർവീസ് ഇടക്കാലത്ത് നിറുത്തിവച്ചിരുന്നു. എസ്.ബി കോളേജ് ബോട്ടണി വിഭാഗത്തിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ബോട്ട് ജെട്ടിയിലെയും ജലപാതയിലെയും പോള സ്ഥിരമായി നീക്കം ചെയ്തിരുന്നു.
കൊവിഡ് മൂലം വിദ്യാർത്ഥികളും യാത്രക്കാരും കുറവായതിനാൽ, ബോട്ട് സർവീസ് മന്ദഗതിയിലാണ്. മുൻപ് 5000 രൂപയോളം പ്രതിദിനം ലഭിച്ചിരുന്നു. നിലവിൽ 2000 രൂപയിൽ താഴയാണ് വരുമാനം. കൊവിഡ് പ്രതിസന്ധി പൂർണ്ണമായി മാറുന്നതിനനുസരിച്ച് സർവീസ് പൂർണ്ണമായി പുന:രാരംഭിക്കും.
ജലഗതാഗതവകുപ്പ് അധികൃതർ