കുറിച്ചി : വനംകൊള്ളയിൽ പ്രതിഷേധിച്ച് ബി.ജെ.പി പായിപ്പാട് പഞ്ചായത്തിൽ നടത്തിയ പദയാത്രസമരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ.മഞ്ജീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അദ്ധ്യക്ഷൻ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് വാനാട്ട്, കർഷക മോർച്ച ജില്ല ട്രഷറർ രതീഷ് ചെങ്കിലാത്ത്, പഞ്ചായത്ത് മെമ്പർ രജനി ശ്രീജിത്ത്, ബിജുവെള്ളാപ്പള്ളി, സുധാമണി ദാസപ്പൻ, മഹേഷ്, വിജിത, ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.