കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റേയും ഓഫീസേഴ്സ് യൂണിയന്റേയും ആഭിമുഖ്യത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുക, ഹാർഡ് വെയർ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. 8 മുതൽ 17 വരെ മലപ്പുറത്തെ കേരള ഗ്രാമീണ ബാങ്ക് ഹെഡ് ഓഫീസിനുമുന്നിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ധർണ സംഘടിപ്പിക്കും. 8, 17 തീയതികളിൽ ബാങ്കിന്റെ എല്ലാ റീജിയണൽ ഓഫീസുകൾക്കു മുന്നിലും ധർണയും 30ന് ഏകദിന പണിമുടക്കും നടത്തും