കുമരകം: ബസ്സിൽ നിന്നിറങ്ങി റോഡിനു കുറുകെ കടക്കുന്നതിനിടെ അതേ ബസ്സിനടിയിൽപ്പെട്ട് യാത്രക്കാരൻ മരിച്ചു. കുമരകം പള്ളിച്ചിറ കല്ലറയ്ക്കൽ പുതുപറമ്പിൽ (ഓളിയിൽ) സ്കറിയ (കറിയാച്ചൻ, 80 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് കുമരകം ചന്തക്കവലയ്ക്ക് കിഴക്ക് ചിറയിൽ പീടിക കലുങ്കിന് സമീപമായിരുന്നു അപകടം . ബസ്സ് ജീവനക്കാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ സ്കറിയ മരിച്ചു. ഭാര്യ പരേതയായ ലീലാമ്മ തുരുത്തി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : പ്രിൻസ് സ്കറിയ (കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി, ലയൺസ് ക്ലബ് ഡിസ്ട്രിക് ഗവർണർ ), പ്രിയ (അയർലൻഡ് ) . മരുമക്കൾ: റീന (വി.എഫ്.പി.സി.കെ. ഡെപ്യൂട്ടി മാനേജർ, നാല്പതാം കുളം വെളിയനാട്), വിൻസൺ അരിക്കത്തിൽ (ഇത്തിത്താനം) സംസ്ക്കാരം ശനിയാഴ്ച കുമരകം സെന്റ് ജോൺസ് വടക്കുംകര പള്ളിയിൽ.