വാഴൂർ : കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറിയായിരുന്ന അഡ്വ.കുര്യൻ ജോയിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരുമടക്കം അൻപതോളം പേർ കോൺഗ്രസിൽ നിന്ന് രാജിവച്ച് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മെമ്പർഷിപ്പ് നൽകി ഇവരെ സ്വീകരിച്ചു. വാഴൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.അബ്ദുൾ സലാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണിതെക്കേടം മുഖ്യപ്രഭാഷണം നടത്തി. സോജി കാവുനിലത്ത്, അഡ്വ. സുജിത്ത്, പ്രിൻസ്.വി. ജോൺ, അനു തോമസ്, ബോബി, ഷിജോ തണ്ണിപ്പാറ, ജയിംസുകുട്ടി പാലാക്കുന്നേൽ, ഫൈസൽ ഹനീഫ്, സണ്ണി നെല്ലിക്കുന്നേൽ, സുനിൽ കുന്നപ്പള്ളി, ജെയിൻ മാത്യൂ, സാം, ഗീവർഗ്ഗീസ് തുടങ്ങിയവർ രാജിവച്ചവരിൽ ഉൾപ്പെടുന്നു.