പൂഞ്ഞാർ : സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപം നടത്തിയതിന്റെ പേരിൽ കടക്കെണിയിലായ കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടര വർഷക്കാലമായി അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിലായ ബാങ്കിൽ നിക്ഷേപകരായ നിരവധി ആളുകളുടെ വിവാഹം, വിദ്യാഭ്യാസം,ചികിത്സ പോലുള്ള അടിയന്തരാവശ്യങ്ങൾ പോലും നടത്താൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ബാങ്കിനെ ഈ സ്ഥിതിയിൽ എത്തിച്ച കുറ്റക്കാർക്കെതിരെ ഇപ്പോൾ കോടതി ഇടപെട്ട് തടഞ്ഞു വച്ചിരിക്കുന്ന നിയമനടപടികൾ ശക്തമായ തീരുമാനത്തിലൂടെ പുനരന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താനും തയ്യാറാകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് നിക്ഷേപകരുടെയും ബാങ്കിന്റെയും നിജസ്ഥിതി മന്ത്രി.വി.എൻ.വാസവനെ നേരിൽ കണ്ട് ബോധ്യപ്പെടുത്തുമെന്നും ഷോൺ ജോർജ് പറഞ്ഞു.