കോട്ടയം : ചരിത്രത്തിലാദ്യമായി പദ്ധതി നിർവഹണത്തിൽ നൂറ് ശതമാനം ചെലവഴിച്ച് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് വകുപ്പ് നൽകുന്ന പ്രശസ്തി പത്രവും അനുമോദന ഫലകവും പെർഫോർമൻസ് ഓഡിറ്റ് സൂപ്രണ്ട് സിബിതോമസിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് റോയി മാത്യു , പഞ്ചായത്ത് സെക്രട്ടറി മിനി സൂസൻ ഡാനിയേൽ ,സ്ഥിരസമിതി അദ്ധ്യക്ഷരായ പ്രിയാ മധു , എബിസൺ കെ ഏബ്രഹാം , ജീനാ ജേക്കബ് , പഞ്ചായത്തംഗങ്ങളായ പി കെ മോഹനൻ ,ജയൻ കല്ലുങ്കൽ , തുടങ്ങിയവർ പങ്കെടുത്തു.