നെടുംകുന്നം : ദൈവത്തിന്റെ നാടായ കേരളം ഇപ്പോൾ കള്ളപ്പണക്കാരുടെയും കൊള്ളക്കാരുടെയും നാടായി മാറിയെന്ന് ബി.ജെ.പി.സംസ്ഥാന ഉപാധ്യക്ഷൻ ജി.രാമൻനായർ പറഞ്ഞു. വനം കൊള്ളയ്‌ക്കെതിരെ ബി.ജെ.പി. സംസ്ഥാന വ്യാപകമായി നടത്തിയ പദയാത്ര നെടുംകുന്നത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്.രാജേന്ദ്രൻ, സെക്രട്ടറി ശശികുമാർ, ഗോപിനാഥൻനായർ, രാജേഷ് നെടുംകുന്നം തുടങ്ങിയവർ പങ്കെടുത്തു.