ഉരുളികുന്നം : ബാല്യകാല സുഹൃത്തായ ഓണിയപ്പുലത്ത് ഇല്ലത്ത് ഒ.എൻ.വാസുദേവൻ നമ്പൂതിരിയുടെ വേർപാടിൽ അനുശോചനമറിയിച്ച് സാഹിത്യകാരൻ സക്കറിയ എത്തി. കഴിഞ്ഞ ദിവസം നിര്യാതനായ ഒ.എൻ.വാസുദേവൻ നമ്പൂതിരിയുടെ പൈകയിലെ വീട്ടിലെത്തി ഭാര്യ സാവിത്രി തമ്പാട്ടി, മകൾ സ്വപ്ന വി.നമ്പൂതിരി എന്നിവരുമായി സക്കറിയ ഓർമകൾ പങ്കുവെച്ചു. ഉരുളികുന്നത്ത് അയൽവാസികളായിരുന്നു സക്കറിയയും ഒ.എൻ.വി.നമ്പൂതിരിയും. പിന്നീട് സക്കറിയ വിവിധ നാടുകളിലേക്ക് പോയപ്പോഴും ഫോണിലൂടെ ബന്ധം നിലനിർത്തി.