jishnu

അടിമാലി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭണിയാക്കിയ കേസൽ യുവാവ് അറസ്റ്റിൽ. അടിമാലിയിൽ കംപ്യൂട്ടർ സ്ഥാപനത്തിലെ ജീവനക്കാരൻ കുരിശുപാ കോട്ടപ്പാറ വെട്ടുപറമ്പിൽ ജിഷ്ണു (21) വിനെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി 16 കാരിയുമായി ഒരു വർഷമായി യുവാവ് അടുപ്പത്തിലായിരുന്നു.തുടർന്ന് ഗർഭണിയായതോടെ ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറി.
പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സിഐ ആർ. കുമാർ, എസ്‌ഐ സജി എൻ. പോൾ, എഎസ്‌ഐ രാജേഷ് വി. നായർ, പി.എൽ. ഷാജി, അശ്വതി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ ഇയാളെ കോട്ടപ്പാറയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അടിമാലി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.