കറുകച്ചാൽ: ചങ്ങനാശേരി-വാഴൂർ റോഡിൽ രണ്ടിടത്ത് അപകടം. ഒരാൾക്ക് പരിക്ക്. ബുധനാഴ്ച ഉച്ചയോടെ കാഞ്ഞിരപ്പാറ കവലയിലായിരുന്നു ആദ്യ അപകടം. കറുകച്ചാലിൽ നിന്നും കൊടുങ്ങൂർ ഭാഗത്തേക്ക് പോയ കാർ സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടർ യാത്രികനായ കാഞ്ഞിരപ്പാറ സ്വദേശി അനൂപിന് പരിക്കേറ്റു. ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴൂർ റോഡിൽ കാനം ഭാഗത്ത് ഉച്ചയ്ക്ക് 1.30 ഓടെ കാർ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. പൊൻകുന്നത്തു നിന്നും വാകത്താനത്തേക്ക് പോയ കാർ നിയന്ത്രണംവിട്ട് തെന്നി സമീപത്തെ വീടിന് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.