beauty

നിരന്തരമായ കരുതലിലൂടെയും കൃത്യനിഷ്ഠയായ ജീവിതവും ദിനചര്യയും കാത്തുസൂക്ഷിക്കുന്നതിലൂടെയും നമുക്ക് യുവത്വം സ്വന്തമാക്കാം. ആരോഗ്യത്തോടെയും ഉത്സാഹത്തോടെയും ജീവിക്കാൻ മാജിക്കുകളൊന്നുമില്ല, മനോഭാവവും ദൃഢനിശ്ചയവും മാത്രം മതി.

ദിവസവും പത്തുമിനിട്ടെങ്കിലും നടക്കാൻ ശ്രമിക്കുക. ഇത് ശരീരത്തിലെ ഓക്സിജന്റെ അളവ് കൂട്ടി രക്തചംക്രമണം
വർദ്ധിപ്പിക്കുന്നു. .പ്രഭാത ഭക്ഷണത്തിന് ചിട്ടയായ സമയനിഷ്ഠ പാലിക്കുന്നത് ഏറെ പ്രധാന്യമുള്ള കാര്യമാണ്. ഉഴുന്നു ചേർന്ന ദോശ, ഇഡ്ഡലി, ഗോതമ്പ് ചപ്പാത്തി, റൊട്ടി കൂടാതെ പഴവർഗ്ഗങ്ങൾ മുട്ട, പാലും, പാലുല്പന്നങ്ങളും, പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഊർജ്ജമാണ് ബ്രേക്ക്ഫാസ്റ്റ്. ദിവസവും എട്ടുമുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിച്ചിരിക്കണം. രക്തത്തിന്റെ ശുദ്ധീകരണത്തിനും സുഗമമായ രക്തസഞ്ചാരത്തിനും ഇത് വഴിയൊരുക്കുന്നു. പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. മധുരത്തിന്റെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും രോഗം ബാധിക്കുകയും ചെയ്യും. തവിടോടു കൂടിയ ധാന്യങ്ങൾ കഴിക്കുന്നത് ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധിക്കും. ശരീരത്തിന് ആവശ്യമായ സിങ്ക്, മഗ്നീഷ്യം ഇവ ലഭിക്കാൻ ബദാം, കശു അണ്ടിപ്പരിപ്പ്, ധാന്യവർഗങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രോട്ടീൻസ്, നാരുകൾ, ഫാറ്റ് ഇവ അടങ്ങിയ ലഘുഭക്ഷണം നാലുമണി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പെട്ടെന്നുള്ള ദേഷ്യം, സങ്കടം, നിരാശ, ആകാംക്ഷ ഇവയെല്ലാം മാനസിക സമ്മർദ്ദത്തിന് ഇടയാക്കും. ഇത് രക്തത്തെ ദുഷിപ്പിക്കും. മനസ്സിന് ലാഘവത്വം കൊടുക്കാൻ സ്വയം പ്രേരിതയാകുക. വിളർച്ച, തൈറോയിഡ് ആർത്തവപ്രശ്‌നങ്ങൾ ഇവ പരിഹരിക്കുക. ആവശ്യത്തിലധികം ഭക്ഷണം കഴിക്കാതിരിക്കുക, വയറു മുക്കാൽ ഭാഗം നിറഞ്ഞാൽ മതി. ഗർഭിണികളും കൊച്ചുകുഞ്ഞുങ്ങളുടെ അമ്മമാരും കൂടെക്കൂടെ പ്രോട്ടീൻ സംപുഷ്‌ടമായ ആഹാരം കഴിക്കുന്നത് നല്ലതാണ്. ഗർഭിണികൾ തവിടോടുകൂടിയ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ധാന്യങ്ങളിൽ വിറ്റാമിൻ ഇ, ബി.6. ഫോളിക് ആസിഡ്, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഓട്സ്, ഗോതമ്പ്, റാഗി, തവിടു കളയാത്ത മറ്റു ധാന്യങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഭക്ഷണത്തിൽ അച്ചാറുകൾ, സംസ്‌ക്കരിച്ച ധാന്യങ്ങൾ ഇവയുടെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്. ഉപ്പ് രക്തസമ്മർദ്ദം കൂട്ടും. രക്തസമ്മർദ്ദം ഹൃദ്രോഗത്തിനും കാരണമാകും. പ്രായമാകു ന്തോറും ആഹാരത്തിൽ എരിവ്, പുളി, ഉപ്പ് ഇവ കുറയ്ക്കുന്നത് നല്ലതാണ്. എല്ലിന്റെയും പല്ലിന്റെയും ശക്തിക്ക് കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുക. മത്തി, ചെറുമത്സ്യങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി ഒമേഗ 6 ഫാറ്റിക് ആസിഡ് ഇവ ലഭിക്കുന്നു. മദ്യം, മയക്കുമരുന്ന്, പുകവലി ഇവ ഒഴിവാക്കുക. ഇവ ശാരീരികപ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കുകയും രക്തം ദുഷിപ്പിക്കുകയും ചെയ്യുന്നു. കരൾ, വൃക്ക രോഗങ്ങൾ ഇവർക്കു സർവ്വസാധാരണമാണ്.
ജീവിതത്തിൽ സന്തോഷം കണ്ടെത്തുക, മാനസിക സമ്മർദ്ദം കുറയ്‌ക്കുക