1. പ്രൊഫ. മാധവ് ഗാഡ്ഗിൽ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
2. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏത്?
3. കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദ്വീപ്?
4. ഒന്നേകാൽക്കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി?
5. കേരളത്തിലെ ആദ്യ വനിതാ ഗവർണർ?
6. ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
7. ജർമ്മനിയുടെ സാമ്പത്തികസഹായത്തോടെ 1959ൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കുശാല?
8. ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗപാത?
9. ജുമ്മിംഗ് എന്നറിയപ്പെടുന്ന കൃഷിരീതി നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?
10. ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ ബാരൻ സ്ഥിതിചെയ്യുന്ന ദ്വീപ്?
11. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതിപരിഷ്ക്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം?
12. ഖാസി വിപ്ലവം നടന്നതെവിടെ?
13. അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനിക വ്യവസ്ഥ ഏത്?
14. ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽവന്നത് എവിടെവച്ചാണ്?
15. ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ ഒരുരാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു - ഇതാരുടെ വാക്കുകളാണ്?
16. പഞ്ചശീലകരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേത്?
17. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
18. ഇന്ത്യൻ ദേശീയപതാക രൂപകല്പന ചെയ്തതാര്?
19. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി?
20. ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ചിഹ്നം ഉണ്ടായതേതു വർഷം?
21. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര്?
22. ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണത്തലവന്മാർ ഏത് പേരിലറിയപ്പെടുന്നു?
23. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര്?
24. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്?
25. മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടന ഏത്?
26. ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏത് പേരിലറിയപ്പെടുന്നു?
27. സ്ത്രീധന നിരോധന നിയമം നിലവിൽവന്നതെന്ന്?
28. കമ്പ്യൂട്ടർ രഹസ്യങ്ങൾ തകർത്ത് മറ്റുള്ളവരുടെ വിവരങ്ങൾ കണ്ടുപിടിക്കുന്നവരെ അറിയപ്പെടുന്നതെങ്ങനെ?
29. മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് തുടർച്ചയായി പത്തുതവണ കരസ്ഥമാക്കിയിട്ടുള്ള ഗായിക?
30. സൗരകളങ്കങ്ങൾ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
31. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത്?
32. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതിചെയ്യുന്ന ജില്ല ഏത്?
33. ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
34. മലയാളത്തിലെ ഏറ്റവും വലിയ നോവൽ?
35. 2013ലെ വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ?
36. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര്?
37. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം എന്നലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന?
38. ശാസ്ത്രീയമായ രീതിയിൽ നടക്കുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്?
39. സ്പീഷ്യസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?
40. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്?
41. ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത്?
42. ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവ്?
43. ഹെൻറി എന്നത് ഏത് ഇലക്ട്രോണിക് ധർമ്മത്തിന്റെ യൂണിറ്റാണ്?
44. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന തോത്?
45. ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?
46. 20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 36 റൺസ് നേടിയ ഏക ഇന്ത്യൻ താരം?
47. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിമയം നിലവിൽവന്നത്?
48. ലോകവ്യാപാരസംഘടനയുടെ ആസ്ഥാനം?
49. കൂനൻ കുരിശ് സത്യം നടന്ന വർഷം?
50.താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത്?
ഉത്തരങ്ങൾ
(1)പരിസ്ഥിതിശാസ്ത്രം
(2) കുട്ടനാട്
(3) പാതിരാമണൽ
(4) ഇ.എം.എസ് നമ്പൂതിരിപ്പാട്
(5) ജ്യോതി വെങ്കിടാചലം
(6) വിഷു
(7) റൂർക്കേല ഇരുമ്പുരുക്കുശാല
(8) സുവർണ ചതുഷ്ക്കോണം
(9) അരുണാചൽപ്രദേശ്
(10) ആൻഡമാൻ
(11) കുറിച്യർ കലാപം
(12) അസം, മേഘാലയ
(13) മാൻസബ്ദാരി
(14) ബൽഗ്രേഡ്
(15) ജവഹർലാൽ നെഹ്റു
(16) ചൈന
(17) രാകേഷ് ശർമ്മ
(18) പിങ്കളി വെങ്കയ്യ
(19) ക്ലമന്റ് ആറ്റ്ലി
(20)2010
(21) എം. വിശ്വേശ്വരയ്യ
(22) ലഫ്റ്റനന്റ് ഗവർണർ
(23) സുപ്രീം കോടതി
(24) ഡിസംബർ 10
(25) സിറ്റിസൺ ഫോർ ഡെമോക്രസി
(26) മാൻഡമസ് റിട്ട്
(27) 1961
(28) ഹാക്കർ
(29) കെ.എസ്.ചിത്ര
(30) ഗലീലിയോ
(31) വ്യാഴം
(32) മലപ്പുറം
(33) സ്വാമി വിവേകാനന്ദൻ
(34) അവകാശികൾ
(35) പ്രഭാവർമ്മ
(36) പെഡോളജി
(37)SPCA
(38) പിസികൾച്ചർ
(39) ജോൺറേ
(40) ഹൈഡ്രജൻ
(41) ചുവന്ന രക്താണുക്കൾ
(42) സൊണോറിറ്റി
(43)ഇൻഡക്ടൻസ്
(44) അസ്ട്രോണമിക്കൽ യൂണിറ്റ്
(45) 13 - 14 ദിവസങ്ങൾ
(46) യുവരാജ്സിംഗ്
(47) 1993
(48) ജനീവ
(49) 1653
(50)ടാഗോർ