തക്കാളി വിത്തുകൾ നടുന്നതിന് മുമ്പ് ഒരു മണിക്കൂർ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയിൽ മുക്കിവയ്‌ക്കുന്നത് വളരെ നല്ലതാണ്. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാൻ ചാരവും മഞ്ഞളും കൂട്ടിക്കലർത്തി വിത്ത് പാകാം. ഒരു മാസം പ്രായമായാൽ പിന്നെ തൈകൾ പറിച്ചു നടാവുന്നതാണ്. തക്കാളി തൈകളുടെ തണ്ടിന് ബലം ഉണ്ടായിരിക്കണമെന്ന് മാത്രം. നടുന്നതിന് മുമ്പ് വേണമെങ്കിൽ സ്യുഡോമോണാസ് ലായനിയിൽ ഒന്നു കൂട് മുക്കിവയ്‌ക്കാവുന്നതാണ്. നേരിട്ട് മണ്ണിൽ നടുമ്പോൾ മണ്ണ് നന്നായി കിളക്കണം. ഉണങ്ങിയ ചാണകം, കമ്പോസ്റ്റ് ഇവയെല്ലാം ചേർക്കാം. കുമ്മായം ചേർക്കുന്നതും നല്ലതാണ്.