parvathy

മലയാളികളുടെ പ്രിയ നായികയാണ് പാർവതി. സോഷ്യൽ മീഡിയയിലൊന്നും അത്ര സജീവമല്ലെങ്കിലും ഇടയ്‌ക്കെല്ലാം വിശേഷങ്ങളുമായി താരമെത്താറുണ്ട്. ഇത്തവണ വർഷങ്ങൾക്ക് മുന്നേ വേർപിരിഞ്ഞ സഹോദരിയെ കുറിച്ചുള്ള ഓർമകളാണ് പങ്കുവച്ചത്. 'നീണ്ട 25 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. ഉറ്റ സുഹൃത്ത്... അവസാനശ്വാസം വരെ ഞാൻ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു.'', പാർവതി കുറിച്ചു.

25 വർഷങ്ങൾക്കു മുൻപായിരുന്നു പാർവതിയുടെ ഇളയ സഹോദരി ദീപ്തിയുടെ വേർപാട്. മൂന്നു സഹോദരങ്ങളാണ്. ജ്യോതിയാണ് പാർവതിയുടെ മൂത്ത സഹോദരി. പതിനാറാം വയസിൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'വിവാഹിതരേ ഇതിലേ' എന്ന ചിത്രത്തിലൂടെയാണ് പാർവതി അഭിനയ രംഗത്തെത്തുന്നത്. ഹരിഹരൻ എം.ടി വാസുദേവൻ നായർ ടീമിന്റെ ' ആരണ്യകം' എന്ന ചിത്രത്തിൽ പാർവതിയ്‌ക്ക് ഒപ്പം ദീപ്‌തിയും അഭിനയിച്ചിട്ടുണ്ട്.