mallika

ബോളിവുഡിലെ മുൻനിര നായികമാരിലായിരുന്നു മല്ലിക ഷെരാവത്തിന്റെ സ്ഥാനം. എന്നാൽ, ഇടവേളയ്ക്ക് ശേഷം കാര്യമായി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അതിനുള്ള ഉത്തരം മല്ലിക പറയുന്നുണ്ട്. തന്നെ പിന്താങ്ങാനോ റോളുകളിലേക്ക് നിർദേശിക്കാനോ ആരുമില്ലാത്തതാണ് പ്രധാന കാരണമെന്ന് താരം പറയുന്നു. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസു തുറന്നത്.

'ഞാൻ മറ്റു ഒരുപാട് കാര്യങ്ങൾ ചെയ്‌തു. എന്നെ സിനിമയിൽ പിന്താങ്ങാൻ ബോയ്ഫ്രണ്ടോ മറ്റാരെങ്കിലുമോ ഇല്ല. എന്നെ റോളുകളിലേക്ക് നിർദേശിക്കാനും ആളുകളില്ല. പക്ഷേ അതിനോടൊക്കെ പൊരുത്തപ്പെട്ട് കഴിഞ്ഞു. ഞാൻ എനിക്ക് ഇഷ്‌ടമുള്ള രീതിയിൽ ജീവിക്കും. സിനിമയുടെ ഭാഗമായി തുടരുന്നതിൽ ഏറെ സന്തോഷമുണ്ട് '. ഇങ്ങനെ പോകുന്നു മല്ലികയുടെ വിശദീകരണം.