thar

എസ്.യു.വി വിപണിയിലെ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി പുതുതലമുറ ഥാറിന്റെ 5 ഡോർ പതിപ്പുമായി മഹീന്ദ്ര എത്തുന്നു. നാലു വർഷത്തിനുള്ളിൽ പുതിയ വാഹനമെത്തുമെന്നാണ് കണക്കുക്കൂട്ടൽ. അഞ്ച് ഡോറുകളുമായെത്തുന്ന വാഹനത്തിന് മൂന്ന് നിര സീറ്റുകളുണ്ടാകും. അതിനനുസരിച്ചുള്ള മാറ്റങ്ങളും ഉണ്ടാകും. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോടെ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ പുതിയ ഥാർ ലഭ്യമാണ്. എ എക്‌സ്, എൽ എക്‌സ് ശ്രേണികളിലാണ് പുതിയ ഥാർ വിൽപ്പനയ്‌ക്കുള്ളത്.