വിപണിയിലെത്തിയതു മുതൽ ജനപ്രീതിയിൽ മുന്നിലാണ് മഹീന്ദ്ര എക്സ് യു വി 300. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തു വരുമ്പോൾ വാഹനത്തിന്റെ ബുക്കിംഗ് 90 ശതമാനം വർദ്ധിച്ചെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്. ആകെ ബുക്കിംഗിൽ പകുതിയിലധികവും പെട്രോൾ വേരിയന്റിനാണ്. 1.2 ലിറ്റർ, 110 ബിഎച്ച്പി പെട്രോൾ, 1.5 ലിറ്റർ, 115 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോൺ, ഫോർഡ് എക്കോസ്‌പോർട്ട് തുടങ്ങിയവരാണ് നിരത്തിൽ 300 എക്‌സ് യു വിന്റെ മുഖ്യ എതിരാളികൾ.