skodaസ്കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാൻ ഒ‌ക്‌ടാവിയയുടെ നാലാം തലമുറ ജൂൺ 10ന് എത്തും. അതിന്റെ മുന്നോടിയായി വാഹനത്തിന്റെ ബുക്കിംഗ് കമ്പനി തുടങ്ങി. സ്‌കോഡയുടെ അംഗീകൃത ഡീലർഷിപ്പുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമിലും വാഹനത്തിനുള്ള ബുക്കിംഗുകൾ കമ്പനി സ്വീകരിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ മാസത്തിൽ മോഡൽ വിപണിയിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് നീട്ടുകയായിരുന്നു. എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, ഫോഗ്‌ ലാമ്പ്, ഗ്രില്ലിന് ചുറ്റിലുമുള്ള ക്രോമിയം ബോർഡർ എന്നിവ പുതുമയാണ്‌.