അശ്വതി: ആദരവും അന്തസും കൈവരിക്കുന്ന കാലം. ബഹുമതികൾ ലഭിക്കും. സഹപ്രവർത്തകർ സഹായം എത്തിക്കും. വിദ്യാർത്ഥികൾക്ക് ബുദ്ധിയ്ക്ക് ഊർജ്ജസ്വലത ലഭിക്കും.
ഭരണി: തൊഴിൽസ്ഥലത്ത് തൃപ്തിക്കുറവും കളങ്കപ്പെടലും ഉണ്ടാകാം. സന്താനങ്ങൾക്ക് ഉയർച്ച. ബന്ധുസഹായം കിട്ടും.
കാർത്തിക: ബന്ധുജനങ്ങൾക്ക് രോഗപീഢയോ മാനസിക വിഷമങ്ങളോ വരാം. ഉദരവ്യാധിയും വൃഥാ സഞ്ചാരവും ഫലം.
രോഹിണി: രാഷ്ട്രീയക്കാർക്ക് ചീത്തപേര് വരാം. കലാകാരന്മാർക്കും നിയമജ്ഞർക്കും ശാസ്ത്രജ്ഞർമാർക്കും കീർത്തിയും നന്മയും ഫലം.
മകയിരം: കീഴ്ജീവനക്കാരന്റെ നിർബന്ധബുദ്ധിയ്ക്ക് വഴങ്ങിക്കൊടുക്കേണ്ടിവരും. പഴയകാല സുഹൃത്തിനെ കണ്ടുമുട്ടും. തീർത്ഥയാത്രയ്ക്കുള്ള യോഗം.
തിരുവാതിര: സാമ്പത്തിക വിഷമതകൾ മാറികിട്ടും. ബന്ധുക്കളുടെ ഉപദ്രവം ഉണ്ടാകും. സ്നേഹിതരുടെ പിന്തുണ ലഭിക്കും.
പുണർതം: സജ്ജനസംസർഗവും ഭരണാധികാരികളുടെ ആനുകൂല്യവും ഭൂമി, വാഹനം എന്നിവയുടെ ലഭ്യതയും ഫലം. ഉദരരോഗത്തിന് ശമനമുണ്ടാകും.
പൂയം: സാമ്പത്തികമായി നല്ല കാലം. ഊഹക്കച്ചവടത്തിൽ എടുത്തുചാട്ടം നന്നല്ല. ദഹനക്കേടും ഉറക്കക്കുറവും അനുഭവപ്പെടാം.
ആയില്യം: കാര്യസാദ്ധ്യതയുടെ സമയം. മനസ് ഊർജ്ജസ്വലമാകും. ഗുരുശിഷ്യബന്ധം പുനർസമാഗമിക്കും.
മകം: ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. അടുത്തബന്ധുക്കൾ ശത്രുക്കളായി മാറാം. സന്താനങ്ങൾക്ക് ഉയർച്ചയും ബന്ധുസഹായവും ഫലം.
പൂരം: രോഗത്തിന് ശമനം കാണുന്നുണ്ട്. തൊഴിൽമേഖലയിൽ പുതിയ ബന്ധങ്ങളും കർമ്മപദ്ധതികളും ഉണ്ടാകും. വിശേഷവസ്ത്രലാഭം പ്രതീക്ഷിക്കാം.
ഉത്രം: ആത്മാർത്ഥസുഹൃത്ത് അപ്രതീക്ഷിതമായി സഹായിക്കാൻ എത്തും. കൃഷിയിൽ നേട്ടം. പുണ്യസ്ഥലസന്ദർശനവും ഫലം.
അത്തം: പുതിയ വ്യവസായ ഉടമ്പടി ഒപ്പുവയ്ക്കും. ഭാര്യവീട്ടുകാരാൽ മനഃപ്രയാസം. തടസപ്പെട്ടിരുന്ന ഗൃഹനിർമ്മാണം പുരോഗമിക്കും.
ചിത്തിര: സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലാഭം കിട്ടും. പഴയ ജോലിക്കാർ സ്ഥാപനത്തിലേക്ക് തിരികെ വരും. അകന്ന ബന്ധുനഷ്ടമുണ്ടാകും.
ചോതി: പെട്ടെന്നുള്ള കോപം നിയന്ത്രിക്കണം. വിവാഹതടസം മാറികിട്ടും. ത്വക്ക് രോഗത്തിന് ശമനം. കേസുകളിൽ വിജയം.
വിശാഖം: മംഗളകർമ്മങ്ങളിൽ ഏർപ്പെടും. പുണ്യപ്രവർത്തനങ്ങളാൽ മറ്റുള്ളവർ അഭിനന്ദിക്കും. ബന്ധുക്കളെ സഹായിക്കും.
അനിഴം: ശാരീരിക ക്ളേശവും ഉറക്കക്കുറവും കാണുന്നു. സന്താനങ്ങളാൽ ധനനഷ്ടം. കലാരംഗത്ത് നേട്ടം
തൃക്കേട്ട: അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. സാമ്പത്തിക അനിശ്ചിതത്വം തരണം ചെയ്യും. മാനസിക സംഘർഷം കുറയും.
മൂലം: സ്വന്തം ആശയങ്ങളും അന്യരുടെ പണവും സമന്വയിപ്പിച്ചുള്ള പദ്ധതികളിൽ വിജയം കിട്ടും. അസാദ്ധ്യമെന്നു തോന്നുന്ന പലതും ജീവിതത്തിൽ നേടിയെടുക്കും.
പൂരാടം: ശത്രുഭാവത്തിൽ ആയിരുന്നവർ സ്വാർത്ഥ താല്പര്യങ്ങൾക്കായി മിത്രങ്ങളായി മാറും. ക്ഷേത്രദർശനത്തിനുള്ള കാലം. പാദരോഗത്തിന് ശാന്തത.
ഉത്രാടം: അപേക്ഷിച്ച പദ്ധതികൾക്ക് സർക്കാർ അംഗീകാരം കിട്ടും. പുതിയ വാഹന ഭാഗ്യവും വിദേശ സഹായങ്ങളും ലഭിക്കും. കണ്ഠരോഗത്തിന് ശമനം.
തിരുവോണം: വിദേശ ഉദ്യോഗത്തിന് നിയമാനുമതി കിട്ടും. രോഗാതുരർക്ക് സാന്ത്വനം നൽകാൻ കഴിയും. ചിട്ടി, ലോട്ടറി മുഖാന്തിരം പണം ലഭിക്കും.
അവിട്ടം: കുടുംബസംരക്ഷണചുമതല നിർവഹിക്കാത്ത പുത്രന്റെ സമീപനത്തിൽ മനോവിഷമം. സഹോദരസഹായം കിട്ടും. ഗുരുവിന്റെ ഉപദേശം ജീവിതത്തിൽ വഴികാട്ടും.
ചതയം: അപ്രതീക്ഷിതമായ സാഹചര്യങ്ങളെ അതിജീവിയ്ക്കാനുള്ള യുക്തിയും മനോബലവും ലഭിക്കും. ജാമ്യം പോലെയുള്ള ഉപാധികളിൽ ഉൾപ്പെടുന്നതിന് മുമ്പ് ചിന്തിക്കണം.
പൂരുരുട്ടാതി: മഹദ് വ്യക്തികളുടെ ഉപദേശം ജീവിതത്തിൽ വഴികാട്ടിയാകും. അവിസ്മരണീയ മുഹൂർത്തങ്ങളെ അനശ്വരമാക്കി നേട്ടം കണ്ടെത്തും. തർക്കങ്ങൾ രമ്യമായി പരിഹരിക്കും.
ഉത്രട്ടാതി: മത്സരരംഗങ്ങളിലും സന്ധിസംഭാഷണങ്ങളിലും വിജയം കാണും. ബന്ധുവിന്റെ സംരക്ഷണചുമതല ഏറ്റെടുക്കും. വിവാഹക്കാര്യത്തിൽ തീരുമാനമുണ്ടാകും.
രേവതി: പുതിയ ഗൃഹം സ്വന്തമാക്കും. ബന്ധുക്കളും സുഹൃത്തുക്കളും ആളാലും പണത്താലും സഹായിക്കും. കലാരംഗത്ത് നേട്ടമുണ്ടാകും.