praveshanolsavam

അക്ഷരവെളിച്ചം... തിരുവനന്തപുരം കോട്ടൺ ഹിൽ ഗവൺമെന്റ് എച്ച്.എസ്.എസിലെ വേദിയിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചതിന് ശേഷം 'അ' അക്ഷരത്തിന്റെ മാതൃകയിൽ ഉണ്ടാക്കിയ വിളക്കിൽ ദീപം തെളിയിക്കുന്ന മന്ത്രി വി. ശിവൻകുട്ടി. മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സമീപം.