ഡിറ്റർജന്റ് ബേസ് ഷാമ്പുകൾ മുടിയെ വളരെ ദോഷകരമായി ബാധിക്കും. വരണ്ടമുടിക്ക് കോൾഡ് ഓയിൽ ടാർ അല്ലെങ്കിൽ ലെസിത്തിൻ ഇവ അടങ്ങിയ ഷാമ്പുവാണ് നല്ലത്. എണ്ണമയമുള്ള മുടിക്ക് സൾഫറോ, ദേവദാരു എസ്സൻസോ അടങ്ങിയ ഷാമ്പുവാണ് ഉചിതം. ഷാമ്പു ഉപയോഗിക്കുന്നതിനു മുമ്പ് ഇളം ചൂട് വെള്ളത്തിൽ തലമുടി മുക്കി നനയ്ക്കുക. അല്പം ഷാമ്പു തലയിൽ ഒഴിച്ചു വരിൽ തുമ്പുകൊണ്ട് ശക്തിയായി തലയോട്ടിയിൽ തേയ്‌ക്കുക. നന്നായി തേച്ചുപിടിപ്പിച്ചശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകുക.
എന്നിട്ട് കൂടുതൽ ഷാമ്പു എടുത്ത് രണ്ടുകൈകൾ കൊണ്ട് നന്നായി തേച്ചു പിടിച്ചിച്ചശേഷം പതിപ്പിച്ചു കൈകൊണ്ട് പിഴിഞ്ഞു കളയുക. പത അല്പം പോലും അവശേഷിക്കാതെ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം. നനവ് പൂർണമായി പിടിച്ചെടുക്കാൻ ടവ്വൽ കൊണ്ട് തലപ്പാവ് കെട്ടുന്നതും നന്നാണ്.
അകാലനര
സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് അകാലനര. ഇളം പ്രായത്തിൽ മുടി നരയ്‌ക്കുന്നതിനേക്കാൾ വേദനാജനകമായി എന്തുണ്ട്? ചുരുണ്ട് ഇടതൂർന്ന സമൃദ്ധമായ കറുത്തമുടി സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും യൗവനത്തിന്റെയും ലക്ഷണമാണ്. തലയിൽ ഒരു മുടി വെളിത്ത് കാണുമ്പോൾ ദുഃഖമുണ്ടാകുന്നതിന്റെ കാരണവും ഇതുതന്നെ. നര ബാധിക്കുന്നതന് പ്രത്യേക പ്രായമൊന്നുമില്ല. കുട്ടികളിൽ പോലും നര പ്രത്യക്ഷപ്പെടാറുണ്ട്.ഇതൊരു പാരമ്പര്യ പ്രശ്നമാണെന്ന് പറയാം.
മുടിയുടെ കറുപ്പും നരയും
എങ്ങനെയാണ് നമ്മുടെ മുടി കറുക്കുന്നത്? ശരീരത്തിലെ മെലാനോ സൈറ്റ്സ് എന്ന കോശങ്ങളാണ് മുടിയുടെ നിറം നിശ്ചയിക്കുന്നത്. യുമെലാനിൻ, ഫിയോ മെലാനിൻ എന്നീ രണ്ട് കളർ പിഗ്മെന്റുകൾ ഉല്പാദിപ്പിച്ച് ആവശ്യാനുസരണം മിശ്രണം ചെയ്തു മുടിയ്ക്ക് കറുപ്പ് നിറം കൊടുക്കുന്നത് ഈ കോശങ്ങളാണ്. ഈ രണ്ട് പിഗ്‌മെന്റുകളുടെ അനുപാതത്തിലുള്ള ഏറ്റക്കുറച്ചിലിന് അനുസൃതമായി മുടിയുടെ കറുപ്പ് നിറത്തിനും ഏറ്റക്കുറച്ചിലുണ്ടാകാം. മെലാനോ സൈറ്രസ് കോശങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്നാണ് നരയുടെ തുടക്കം. കളർ പിഗ്മെന്റുകളുടെ ദൗർലഭ്യം മൂലം പുതുതായി കിളിർക്കുന്ന മുടി നരച്ചു തന്നെയിരിക്കും. മെലാനോ സൈറ്രസ് കോശങ്ങളുടെ പ്രവർത്തനം പൂർണമായും നിലനിൽക്കുന്നതോടെ മുടി മുഴുവൻ വെളുത്തനിറമാകുന്നു.തലമുടി പ്രോട്ടീനാണെന്ന് നേരത്തെ പറഞ്ഞല്ലോ പ്രോട്ടീനിന്റെ സ്വാഭാവിക നിറം വെളുപ്പാണ്.