ramesh-pisharody

പുതിയൊരുഅദ്ധ്യയന വർഷത്തിലേക്ക് ചുവടുവച്ച കുരുന്നുകൾക്ക് ആശംസകൾ നേർന്ന്നടൻ രമേശ് പിഷാരടി. തന്റെ ആദ്യത്തെ ചോറുപാത്രത്തിന്റെ ചിത്രം പങ്കുവച്ചാണ് താരം ആശംസ അറിയിച്ചത്. കുട്ടികൾക്ക് ഇതു പുതിയ അനുഭവം ആണെങ്കിലും ശീലം മാറിയത് അദ്ധ്യാപകർക്കാണെന്ന്പിഷാരടി പറയുന്നു. രമേശ് പിഷാരടിയുടെ വാക്കുകൾ: എന്റെ ആദ്യത്തെ ചോറു പാത്രം. (എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ'പാത്രം' എന്നെക്കാൾ മൂത്തതാണ്) കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകമ്പോൾ ...ഇന്ന് ഒരു പാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു. കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അദ്ധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും. എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നന്മകൾ നേരുന്നു