ന്യൂഡെൽഹി: വ്യാവസായിക തൊഴിലാളികളുടെ ചില്ലറ പണപ്പെരുപ്പം മാർച്ചിലെ 5.64 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 5.14 ശതമാനമായി കുറഞ്ഞു. ചില ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ വർഷം ഏപ്രിലിൽ 5.45 ശതമാനമായിരുന്നു വ്യാവസായിക തൊഴിലാളികളുടെ റീട്ടെയ്ൽപണപ്പെരുപ്പം എന്നും തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സൂചികയിലെ ഏറ്റവും ഉയർന്ന സമ്മർദ്ദം ഭക്ഷ്യ-ലഘുപാനീയ വിഭാഗത്തിൽ നിന്നാണ്. മത്സ്യം, ആട് മാംസം, കോഴിയിറച്ചി, മുട്ട-ഹെൻ, ഭക്ഷ്യ എണ്ണകൾ, ആപ്പിൾ, വാഴ, മുന്തിരി, ലീച്ചി, ഓറഞ്ച്, പപ്പായ, ടീ ലീഫ്, ടീ ഹോട്ട് ഡ്രിങ്ക്, ബാർബര്‍ / ബ്യൂട്ടിഷ്യൻ നിരക്കുകൾ, പുഷ്പങ്ങള്‍ / പുഷ്പമാലകൾ, ഡോക്ടറുടെ ഫീസ്, റെയിൽ നിരക്ക്, മോട്ടോർ സൈക്കിളിന്റെ സേവന ചാർജുകൾ, കേബിൾ ചാർജുകൾ എന്നിവ സൂചികയുടെ ഉയർച്ചയ്ക്ക് കാരണമായി. അതേസമയം, അരി, സവാള, കയ്പക്ക, ഡ്രം സ്റ്റിക്ക്, ലേഡി ഫിംഗര്‍, പാചക വാതകം, പെട്രോൾ തുടങ്ങിയ ഇനങ്ങൾ വിലക്കയറ്റത്തെ നിയന്ത്രിക്കുന്നതിൽപങ്കുവഹിച്ചു.
ഭക്ഷ്യവിലക്കയറ്റം ഏപ്രിലിൽ - 4.78 %
മാർച്ചിൽ 5.36 %
2020 ഏപ്രിലില്‍ - 6.56%