yoga

യോഗ അഭ്യസിക്കുന്നവർ മിതമായ ഭക്ഷണമാണ് കഴിക്കേണ്ടത്. രാവിലെയോ വൈകുന്നേരമോ യോഗ ചെയ്യാം. കഴിവതും അതിരാവിലെ വെറും വയറ്റിൽ ചെയ്യുന്നതാണ് നല്ലത്. യോഗ കഴിഞ്ഞ് കുറഞ്ഞത് അര മണിക്കൂറിന് ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. ആഹാരം കഴിച്ചയുടനേയും യോഗ അഭ്യസിക്കാൻ പാടില്ല. പ്രധാന ഭക്ഷണത്തിന് രണ്ട് മണിക്കൂർ ശേഷവും ലഘു ഭക്ഷണത്തിന് ഒരു മണിക്കൂർ ശേഷവുമാണ് യോഗ ചെയ്യേണ്ടത്. ധാന്യങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. അതുപോലെ, കുറഞ്ഞത് ഒന്നര ലിറ്റർ വെള്ളവും കുടിക്കണം. അധികം കൊഴുപ്പുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുന്നതും നല്ലതാണ്.