ക്ളബ് ഹൗസി​ൽ സി​നി​മാ ചർച്ചകൾക്കും സംവാദങ്ങൾക്കുമൊപ്പംതാരങ്ങളുടെ വ്യാജന്മാരും പെരുകുന്നു

fake-

ക്ള​ബ് ​ഹൗ​സ് ​എ​ന്ന​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​കേ​ര​ള​ത്തി​ലും​ ​ത​രം​ഗ​മാ​യി​ട്ട് ​ആ​ഴ്ച​യൊ​ന്നാ​കു​ന്ന​തേ​യു​ള്ളൂ.​ ​പ​ല​ ​പ​ല​ ​'​റൂ​മു​"​ക​ളി​ലാ​യി​ ​പ​ര​മാ​വ​ധി​ ​അ​യ്യാ​യി​രം​ ​പേ​രെ​ ​ഉ​ൾ​ക്കൊ​ള്ളി​ച്ച് ​പ​ല​ ​പ​ല​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​ച​ർ​ച്ച​ക​ളും​ ​സം​വാ​ദ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ​ക്ള​ബ് ​ഹൗ​സി​നെ​ ​ഇ​ൻ​സ്റ്റ​ന്റ് ​ഹി​റ്റാ​ക്കി​ ​മാ​റ്റി​യ​ത്.പ​റ​ഞ്ഞും​ ​കേ​ട്ടും​ ​ച​ർ​ച്ച​ക​ളി​ൽ​ ​അം​ഗ​ങ്ങ​ൾ​ക്ക് ​പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന​ ​ആ​പ്പ് ​മ​ല​യാ​ള​ത്തി​ലെ​ ​സി​നി​മാ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​യി​ട​യി​ലും​ ​ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.
സി​നി​മ​യി​ലെ​ ​സ്‌​ത്രീ​ ​വി​രു​ദ്ധ​ത,​ ​സി​നി​മ​ക​ൾ​ ​ടെ​ല​ഗ്രാ​മി​ൽ​ ​ക​ണ്ടാ​ൽ​ ​മ​തി​യോ,​ ​മ​ല​യാ​ള​ ​സി​നി​മാ​ ​മേ​ഖ​ല​ ​നേ​രി​ടു​ന്ന​ ​പ്ര​ധാ​ന​ ​വെ​ല്ലു​വി​ളി​ ​എ​ന്ത്?​ ​ത്രി​ല്ല​ർ​ ​സി​നി​മ​ക​ളെ​ക്കു​റി​ച്ച് ​അ​ഭി​പ്രാ​യം​ ​പ​ങ്കു​വ​യ്ക്കാം​ ​തു​ട​ങ്ങി​ ​ഒ​ട്ട​ന​വ​ധി​ ​വി​ഷ​യ​ങ്ങ​ളി​ലാ​ണ്പോ​യ​ ​ദി​വ​സം​ ​ക്ള​ബ് ​ഹൗ​സി​ൽ​ ​സി​നി​മാ​ ​ച​ർ​ച്ച​ക​ൾ​ ​പൊ​ടി​പൊ​ടി​ച്ച​ത്.സം​വി​ധാ​യ​ക​ൻ​ ​ആ​ഷി​ക്ക് ​അ​ബു​വും​ ​കൂ​ട്ട​രും​ ​പ​ങ്കെ​ടു​ത്ത​ ​'​സി​നി​മ​ ​ടെ​ല​ഗ്രാ​മി​ൽ​ ​ക​ണ്ടാ​ൽ​ ​മ​തി​യോ​"​ ​എ​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​അ​യ്യാ​യി​ര​ത്തോ​ളം​ ​പേ​രാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.​ ​ച​ർ​ച്ച​ ​ന​യി​ക്കു​ന്നമോ​ഡ​റേ​റ്റ​ർ​മാ​ർ​ക്ക് കേ​ൾ​ക്കാ​നെ​ത്തു​ന്ന​വ​രി​ൽ​ ​നി​ന്ന് ​അ​ഭി​പ്രാ​യം​ ​പ​റ​യാ​നു​ള്ള​വ​രെ​ ​തി​ര​ഞ്ഞെ​ടു​ക്കാം.മ​ല​യാ​ള​ ​സി​നി​മ​ ​നേ​രി​ടു​ന്ന​ ​പ്ര​ധാ​ന​ ​വെ​ല്ലു​വി​ളി​ ​എ​ന്താ​ണെ​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ജാ​വ​യു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​പ​റ​ഞ്ഞു​വ​ച്ച​ത് ​അ​ടി​സ്ഥാ​ന​പ​ര​മാ​യി​ ​സി​നി​മ​ക​ൾ​ ​ന​ന്നാ​ക​ണ​മെ​ന്ന് ​ത​ന്നെ​യാ​ണ്.നി​ര​വ​ധി​ ​പേ​രു​ടെ​ ​പ​ങ്കാ​ളി​ത്ത​മു​ള്ള​തി​നാ​ൽ​ ​സി​നി​മാ​ ​പ്രൊ​മോ​ഷ​ന് ​വേ​ണ്ടി​യും​ ​ക്ള​ബ് ​ഹൗ​സ് ​ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​ത് ​നേ​ട്ട​മാ​ണെ​ന്ന​ ​അ​ഭി​പ്രാ​യ​മാ​ണ് ​മ​ല​യാ​ള​ ​സി​നി​മാ​ ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​ഭൂ​രി​ഭാ​ഗ​ത്തി​നും.


താ​ൻ​ ​നി​ർ​മ്മി​ച്ച് ​നാ​യ​ക​നാ​കു​ന്ന​ ​മേ​പ്പ​ടി​യാ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​വി​ശേ​ഷ​ങ്ങ​ളു​മാ​യി​ ​ഉ​ണ്ണി​മു​കു​ന്ദ​നെ​ത്തി​യ​ത് ​സി​നി​മാ​ ​മാ​ർ​ക്ക​റ്റിം​ഗി​ന്റെ​ ​നൂ​ത​ന​ ​വ​ഴി​ക​ളാ​യി​ ​വേ​ണം​ ​വി​ല​യി​രു​ത്തേ​ണ്ട​ത്.​ ​ഏ​താ​ണ്ട് ​ര​ണ്ട് ​മ​ണി​ക്കൂ​റി​ലേ​റെ​ ​നേ​രം​ ​ഉ​ണ്ണി​മു​കു​ന്ദ​ൻ​ ​ആ​രാ​ധ​ക​രു​മാ​യും​ ​പ്രേ​ക്ഷ​ക​രു​മാ​യും​ ​സം​വ​ദി​ച്ചു.ക്ള​ബ് ​ഹൗ​സി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ളെ​ ​സി​നി​മാ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ​ ​തു​ട​ങ്ങി​യ​തോ​ടെ​ ​വ്യാ​ജ​ന്മാ​രും​ ​രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ,​ ​പൃ​ഥ്വി​രാ​ജ്,​ ​സാ​നി​യ​ ​അ​യ്യ​പ്പ​ൻ​ ​തു​ട​ങ്ങി​യ​ ​താ​ര​ങ്ങ​ൾ​ ​ത​ങ്ങ​ൾ​ ​ക്ള​ബ് ​ഹൗ​സി​ലി​​ല്ലെ​ന്നും​ ​ത​ങ്ങ​ളു​ടെപേ​രു​ക​ളി​ലു​ള്ള​ത് ​വ്യാ​ജ​ ​പ്രൊ​ഫൈ​ലു​ക​ളാ​ണെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.ത​ന്റെ​ ​പേ​രി​ലു​ള്ള​ ​വ്യാ​ജ​ ​പ്രൊ​ഫൈ​ലു​ക​ളു​ടെ​ ​സ്‌​ക്രീ​ൻ​ ​ഷോ​ട്ട് ​സ​ഹി​ത​മാ​യി​രു​ന്നു​ ​ ദുൽഖർ ക്ള​ബ് ​ഹൗ​സി​ൽ​ ​താ​നി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​ത്.ചാ​റ്റ് ​റൂ​മു​ക​ൾ​ ​പോ​ലെ​ ​പ​ല​ ​പ​ല​ ​ക്ള​ബു​ക​ളും​ ​ക്ള​ബ് ​ഹൗ​സി​ൽ​ ​നി​ല​വി​ൽ​ ​വ​ന്നു​ക​ഴി​ഞ്ഞു.​ ​ഇ​ന്ന് ​(​ബു​ധ​നാ​ഴ്ച​)​ ​രാ​ത്രി​ ​ഒ​മ്പ​ത് ​മ​ണി​ ​മു​ത​ൽ​ ​മ​ല​യാ​ളം​ ​മൂ​വി​ ​മ്യൂ​സി​ക് ​ഡാ​റ്റാ​ ​ബേ​സ്എ​ന്ന​ ​ക്ള​ബി​ൽ​ ​പ​ത്മ​രാ​ജ​ൻ​ ​സി​നി​മ​ക​ളെ​പ്പ​റ്റി​ ​ പത്മരാജൻ - കാല്പനി​കതയുടെ കഥാകാരൻ എന്ന സം​വാ​ദ​മു​ണ്ടാ​കും.ച​ർ​ച്ച​ക​ൾ​ ​കൊ​ഴു​ക്കു​ക​യും​ ​ക്ള​ബ് ​ഹൗ​സ് ​ഹി​റ്റി​ൽ​ ​നി​ന്നും​ ​സൂ​പ്പ​ർ​ഹി​റ്റി​ലേ​ക്ക് ​മു​ന്നേ​റു​ക​യു​മാ​ണ്.