gokulam

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഗോകുലം ഗോപാലൻ ഒരു കോടി രൂപ നൽകി. ക്ലിഫ് ഹൗസിലെത്തിയാണ് ഒരു കോടി രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ദുരിതാശ്വാസനിധിയിലേക്ക് വരുന്ന ചെറുതും വലുതുമായ സഹായങ്ങളുടെ മൂല്യം ഒന്നുതന്നെയാണെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.