dosa

അപ്പത്തിനുള്ള മാവ് പുളിക്കാനായി ചേർക്കുന്ന ഈസ്റ്റിന്റെയും കള്ളിന്റെയും രുചി ഇഷ്‌ടമല്ലാത്തവർക്കായി തേങ്ങാവെള്ളത്തിൽ പഞ്ചസാരയിട്ട് കുറച്ച് മണിക്കൂറുകൾ വയ്‌ക്കുക. ശേഷം അപ്പത്തിന്റെ മാവിൽ ചേർക്കുക.

പുട്ടിന് രുചി കൂട്ടാൻ തേങ്ങാപ്പാലിൽ പൊടി നനച്ചെടുത്താൽ മതി. അതുപോലെ, പുട്ടിന് ആവി കയറ്റാനായി വെള്ളം ചൂടാക്കുന്നതിൽ ഒരു ഏലയ്ക്കാ ഇടാവുന്നതാണ്.

പൂരിക്ക് മാവ് കുഴക്കുന്നതിൽ പകുതി മൈദയും ഗോതന്പ് പൊടിയും ചേർത്താൽ നല്ല മയമുള്ള പൂരി കിട്ടും. അധികം എണ്ണയും ചെലവാകില്ല.

ഉപ്പുമാവ് കട്ട പിടിക്കാതിരിക്കാനായി റവ ആദ്യം എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്. അത് രുചി കൂട്ടുകയും ഉരുണ്ട് കൂടാതിരിക്കുന്നതിനും സഹായിക്കും.

പുട്ടിന് മാവ് കുഴക്കുന്നത് കട്ടപ്പിടിക്കാതിരിക്കാൻ മാവ് ഒന്ന് ചൂടാക്കിയെടുത്താൽ മതി. ചെറിയ ചൂടോടെ വെള്ളം തളിച്ച് മാവ് സെറ്റാക്കിയെടുക്കാം.

ഇഡ്ഡലിക്കും ദോശക്കും രുചി കൂട്ടാൻ ഒരു സ്പൂൺ ഉലുവ കൂടി മാവിനൊപ്പം അരച്ചു ചേർക്കാവുന്നതാണ്.