ആന്റി ഏജിംഗ് ചികിത്സാസങ്കേതങ്ങളിൽ അമേരിക്കയിലും ഇപ്പോൾ നോർത്തിന്ത്യയിലും ഒരുഹരമായി പടർന്നുകൊണ്ടിരിക്കുകയാണ് ബോട്ടോക്സിംഗ്. ബോട്ടുലിനം ടോക്സിൽ എന്ന നേർപ്പിച്ച ലായനി മുഖത്ത് കുത്തിവച്ച് ചുളിവുകളെ തുടച്ചുനീക്കുന്ന സങ്കേതമാണിത്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ബോട്ടുലിനം ടോക്സിൻ സാന്ദ്രത കൂടിയ അവസ്ഥയിൽ കൊടുംവിഷമാണ്, പൊതുവേ ഒരു ജൈവായുധമായിട്ടാണ് ഇതറിയപ്പെടുന്നത്. എന്നിരുന്നാലും ലക്ഷക്കണക്കിന് യൂണിറ്റ് നേർപ്പിച്ചു കഴിയുമ്പോൾ ഇത് ചർമ്മത്തെ സുന്ദരമാക്കുന്ന ഉത്തമ ഔഷധമായി മാറുന്നു. ചർമ്മത്തിന് നേരിയ പരാലിസിസ് നൽകിയാണ് ബോട്ടുലിനം ടോക്സിൻ ചുളിവ് നിവർക്കുക. ഈ ചികിത്സാരീതിയിൽ വേദന അനുഭവിക്കേണ്ടി വരില്ല എന്നതാണ് ഗുണം. പല്ല് ക്ലീൻ ചെയ്യുന്നതിനേക്കാൾ എളുപ്പമാണിത്. എന്നാൽ ഫലം താത്ക്കാലികം മാത്രമാണ്. നാലുമാസത്തിൽ കൂടുതൽ ചികിത്സാഫലം നീണ്ടുനിൽക്കില്ല. എന്നാൽ എത്ര ആവർത്തിച്ചുചെയ്താലും ദോഷമൊന്നും ഉണ്ടാകില്ല. നെറ്റിയിൽ മാത്രമല്ല, ബോടോക്സിംഗ് പ്രയോഗിക്കാനാവുന്നത്. തല മുതൽ കാൽവിരൽ വരെ ഏത് സ്ഥലത്തും ചെയ്യാം.