അടിമാലി: ഇടുക്കി ജില്ലയിലെ മറയൂരിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുദ്യോഗസ്ഥർക്ക് നേരെ യുവാവിന്റെ ആക്രമണം. മറയൂർ കോവിൽക്കടവ് സ്വദേശി സുലൈമാനാണ് പൊലീസുകാരെ ആക്രമിച്ചതിന് പിടിയിലായത്.
ലോക്ഡൗണിന്റെ ഭാഗമായുളള വാഹന പരിശോധന നടത്തുന്ന പൊലീസ് സംഘത്തിനടുത്തേക്ക് മാസ്‌ക് വയ്‌ക്കാതെ സുലൈമാൻ എത്തി. പൊലീസ് തടഞ്ഞുനിർത്തിയതോടെ ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറാനും അസഭ്യം പറയാനും തുടങ്ങി. ഇത് അന്വേഷിച്ച സി.ഐ രതീഷിനെ ഇയാൾ കല്ലെടുത്തടിച്ചു. തടയാനെത്തിയ സിപിഒ അജീഷിനെയും ഇയാൾ കല്ലുകൊണ്ടടിച്ചു. അജീഷിന്റെ നില ഗുരുതരമാണ്.
പരിക്കേറ്റ പൊലീസുകാരെ ആദ്യം മറയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് അവിടെ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. മറ്റ് പൊലീസുകാർ ചേർന്ന് സുലൈമാനെ സ്‌റ്റേഷനിലെത്തിച്ചു,